Tuesday, August 7, 2012

സൗവര്‍ണ്ണ സ്വപ്നങ്ങള്‍

സൗവര്‍ണ്ണ സ്വപ്നങ്ങള്‍

''ജീവിതം മുട്ടു മടക്കി
കമിഴ്ന്നു വീഴുകയാണെന്ന്
തോന്നിപ്പോയ നിമിഷങ്ങളില്‍ ...
മണ്ണിനെ നോക്കി 
തളര്‍ന്നിരുന്ന തെരുവോരത്താണ് 
ഞാനെന്റെ സ്വപ്നങ്ങളെ
വിലയറിയാതെ
വില്‍ക്കാന്‍ വെച്ചത് ...

വര്‍ണ്ണ സാഗരങ്ങള്‍-
ക്കിടയിലൊരു കോണില്‍
നിറം മങ്ങിയുറങ്ങി പോയ
എന്റെ കനവുകള്‍ക്കു
വില പറയാന്‍ വന്നവള്‍
തിരികെ തന്നതും..
ഒരു പിടി സ്വപ്നങ്ങളായിരുന്നു ..

തിളക്കം മാഞ്ഞിട്ടില്ലാത്ത
സദാ സുഗന്ധം കിനിയുന്ന
ഒരു പിടി സൗവര്‍ണ്ണ സ്വപ്‌നങ്ങള്‍..
അങ്ങിനെയാണ് ഞങ്ങള്‍ സ്വപ്നങ്ങളുടെ
പങ്കു കച്ചവടക്കാരായത്...!!
.!"

-------------------Shaleer Ali--------------------


11 comments:

  1. This comment has been removed by the author.

    ReplyDelete
  2. അലി അസ്സലായിട്ടുണ്ട്
    നന്നായി കോറിയിട്ടൂ
    ആ സൗവര്‍ണ്ണ സ്വപ്‌നങ്ങള്‍...!
    ആശംസകള്‍

    ReplyDelete
  3. നല്ലവരികള്‍ ശലീര്‍...സ്വപ്നത്തിന്റെ ആഴവും പരപ്പും ഇഷ്ടംമയെനിക്...ഒന്നുകൂടി...പങ്കു കച്ചവടത്തില്‍ നഷ്ടം വരാതെ നോക്കുക... :)

    ReplyDelete
    Replies
    1. nandi anaamika ... nashttam varaathirikkatte... :))

      Delete
  4. ''ജീവിതം മുട്ടു മടക്കി
    കമിഴ്ന്നു വീഴുകയാണെന്ന്
    തോന്നിപ്പോയ നിമിഷങ്ങളില്‍ ...
    മണ്ണിനെ നോക്കി
    തളര്‍ന്നിരുന്ന തെരുവോരത്താണ്
    ഞാനെന്റെ സ്വപ്നങ്ങളെ
    വിലയറിയാതെ
    വില്‍ക്കാന്‍ വെച്ചത് ...

    ശലീര്‍,ഒത്തിരി ഇഷ്ട്ടായി ആ വരികള്‍ ....ഇനിയെങ്കിലും സ്വപങ്ങള്‍ വില്‍ക്കാന്‍ വയ്കരുത്.അതു വേണ്ടവര്‍ തേടി വന്നു കൊണ്ടുപോയ്കോളും:) ആശംസകള്‍ !!

    ReplyDelete
  5. thaank uuu maashe... ini vilkkaan vekkilla allaathe thanne aavashyakkaarundennu thirichariyunnu :))

    ReplyDelete
  6. jomon jee ningalde peril click cheyyumbo blogilekku ethippedaan pattunnillallo??? whts prblm???

    ReplyDelete
  7. സ്വപ്നങ്ങളുടെ പങ്കു കച്ചവടക്കാരന്റെ സ്വപ്‌നങ്ങള്‍ പൂവണിയട്ടെ, കച്ചവടമാണ് ലാഭം മാത്രം പ്രതീക്ഷിക്കരുതെന്ന് മാത്രം ഇഷ്ടായി ശലീര്‍

    ReplyDelete
  8. ശലീര്‍, ഈ കച്ചോടം പെരുത്ത്‌ ഇഷ്ടായി... നഷ്ടങ്ങള്‍ ഉണ്ടാവുംട്ടോ.
    നന്നായിട്ടുണ്ട്. ആശംസകള്‍

    ReplyDelete
  9. santhosham anvarkkaaa ...kolla laabham pratheekshikkunnillaaa... ;)


    bubithaa thaanksssssssssssssss undaavum lle :(

    ReplyDelete