Friday, August 10, 2012

പ്രതീക്ഷ..


സൌഹൃദങ്ങളും പ്രണയങ്ങളും
തന്നു പോയ വേദനകളില്‍ ഇടറി വീണ്
തളര്‍ന്ന മനസ്സുമായി
വേച്ചു വേച്ചു  നടക്കുന്നതിനിടയില്‍
ഈ അടുത്ത കാലത്താണ്
മറു മരുന്ന് പറഞ്ഞു തന്ന്
എന്റെ സ്വന്തം ഏകാന്തത
എന്നെ പതിയെ അലസമായി തലോടിയത്....!!

 ""സ്നേഹം നിറഞ്ഞ മനസ്സിലേക്ക്
നീ നിന്റെ സ്നേഹം പകരുക..... 
അത് ഒരു തുള്ളിയാനെങ്കില്‍ പോലും
ആ ഒരുതുള്ളി നിനക്ക് പകരം കിട്ടും...
നിറ കുടത്തില്‍ വീഴുന്ന നീര്‍ തുള്ളി പോലെ......!
 "പക്ഷെ ഒന്നുണ്ട് നീ നല്‍കുന്ന സ്നേഹം
അതെ വികാരങ്ങളില്‍ തിടുക്കം കാട്ടി
തിരികെ പ്രതീക്ഷിക്കുംബോഴാണ് ..
നിന്റെ പരാജയം ....

മറുവശത്ത് നിന്റെ നിനക്കുള്ള  സ്നേഹം
നീ പോലും പ്രതീക്ഷിക്കാതെ
നിന്നില്‍ നിറയുന്നത് ഒരു പക്ഷെ
നീ അറിയുന്നുണ്ടാവില്ല.....

നീ പകര്‍ന്ന ഒരു തുള്ളിക്ക്‌
ആ നിറകുടം തന്നെ നിനക്ക്
സ്വന്തമായ് തീരുന്ന പോലെ........!

ഞാന്‍ ചോദിച്ചു .."അത് സ്വാര്‍ഥതയല്ലേ ..."?
എന്റെ മാത്രം ഏകാന്തതയെന്നോട് 
മൃദുല മൂകമായ് മൊഴിഞ്ഞു ..
"അല്ല അത് പ്രതീക്ഷയാണ് ..
അതാകുന്നു ജീവിതം...."!!
---------------------------------Shaleer Ali---------------------------------------

12 comments:

  1. എന്നും സൂര്യനുദിക്കുന്നത്‌ ആ പ്രതീക്ഷയോടെയാണ്‌. ജീവന്റെ കെടാവിളക്ക്‌.

    ReplyDelete
  2. പക്ഷെ ഒന്നുണ്ട് നീ നല്‍കുന്ന സ്നേഹം
    അതെ വികാരങ്ങളില്‍ തിടുക്കം കാട്ടി
    തിരികെ പ്രതീക്ഷിക്കുംബോഴാണ് ..
    നിന്റെ പരാജയം
    =================================
    ശെരിയാണ് ,കൊടുക്കുന്ന അതെ അളവില്‍ തിരിച്ചു ഇങ്ങോട്ടും കിട്ടണം എന്ന മനസ്സാലെ ആരെയും സ്നേഹിക്കരുത് .

    ReplyDelete
  3. ശരിയാണ് പ്രതീഷവേണം ജീവിതത്തില്‍..പക്ഷെ പ്രതീഷയാവരുത് ജീവിതം..
    കൊടുത്താല്‍ കൊല്ലത്തും കിട്ടും എന്നല്ലേ :P,കൊടുത്തു കൊണ്ടിരിക്കുക എന്നെങ്കിലും തിരികെ ആ സ്നേഹം കിട്ടാതിരിക്കില്ല..

    ReplyDelete
    Replies
    1. കിട്ടുമായിര്‍ക്കും അല്ലെ...? :))

      Delete
  4. പ്രതീക്ഷയാണ് ജീവിക്കാന്‍ പ്രേരിപ്പിക്കുന്നത്.
    എന്നെങ്കിലും..എപ്പോഴെങ്കിലും .

    ReplyDelete
    Replies
    1. അതെ neelima എന്നെങ്കിലും .....

      Delete
  5. നല്‍കുന്ന സ്നേഹം
    അതെ വികാരങ്ങളില്‍ തിടുക്കം കാട്ടി
    തിരികെ പ്രതീക്ഷിക്കുംബോഴാണ് ..
    നിന്റെ പരാജയം ....

    വളരെ ശരി. നല്ല ചിന്തകള്‍ നല്ല വരികളിലൂടെ.

    ReplyDelete
    Replies
    1. സന്തോഷം അക്ബര്‍ക്ക ...
      ചില പ്രതീക്ഷകള്‍ വഴി തെളിക്കും
      ചില പ്രതീക്ഷകള്‍ വഴിയടക്കും...

      Delete
  6. സ്നേഹം തിരിച്ചു കിട്ടും എന്നുള്ള പ്രതീക്ഷ ചിലപ്പോള്‍ നിരാശയില്‍ ആഴ്ത്തിയേക്കാം , എങ്കിലും സ്നേഹിക്കാതിരിക്കാന്‍ കഴിയില്ല ,അത് വെളിച്ചമാണ് ,ഒഴുക്കാണ് ,ഭ്രാന്താണ് .നല്ല വരികള്‍

    ReplyDelete
    Replies
    1. അതെ..സ്നേഹിച്ചു സ്നേഹിച്ചു സ്നേഹമായ് മണ്ണില്‍ അടിയണം .... സന്തോഷം ഈ varavinu

      Delete