Sunday, June 9, 2013

പ്രയാണം


രേ നൂല്‍ പാലത്തിലെ സഞ്ചാരികളാണ് നമ്മള്‍
ഒരേ പൂവിന്റെ ഇടതും വലതും പങ്കിട്ട ഇതളുകള്‍
ഒരേ മഴയുടെ തുള്ളികള്‍ ..
ഒരു ചുംബനത്തിന്റെ ഇരു നിര ചുണ്ടുകള്‍
ഒരു മഴയില്‍ നനഞ്ഞ് ഒരേ തൊടിയില്‍ നടന്ന്
ഇരു മേനികള്‍ കൊണ്ട് ഒറ്റ നിഴലുണ്ടാക്കി
വേരുകള്‍ തമ്മില്‍ ചുറ്റിപ്പിണച്ചു വളര്‍ന്നു വന്നവര്‍..
ഒരേ പുഴയായ് ഒഴുകി ഇരു കൈവഴികളായ്
പിരിഞ്ഞപ്പോള്‍..
ഒന്നു വരണ്ടും... ഒന്നു നിറഞ്ഞും..
കടപ്പാടുകളില്ലാതെ വീണ്ടും ഒരേ കടലിലേക്ക്...!!
----------------------Sha Ly sha----------------------

4 comments:

  1. ഇത്തിരി വരികളിലൂടെ ഒത്തിരി പറഞ്ഞുവല്ലോ.

    ഉപയോഗിച്ച ബിംബകൽ‌പ്പനകൾ ഒരോന്നും ഒന്നിനൊന്ന് മെച്ചം.

    ശരീരങ്ങളുടേതായാലും സമൂഹങ്ങളുടേതായാലും ഉത്സവങ്ങളുടെ ആരവമൊടുങ്ങുമ്പോൾ അതെ, കടപ്പാടുകളില്ലാതെ എല്ലാം വീണ്ടൂം ഒരേ കടലിലേയ്ക്ക്...

    നല്ല രചന.

    ReplyDelete
  2. വീണ്ടും ഒരേ കടലിലേക്ക്...!!

    ReplyDelete
  3. പ്രണയമെന്ന പ്രയാണമോ...
    ചെറിയ വരികള്‍ക്ക് ഭംഗിയുണ്ട്.....

    ReplyDelete
  4. കുഞ്ഞ് കവിതയിലൂടെ വലിയ കാര്യം പറഞ്ഞു . ആശംസകള്‍

    ReplyDelete