Wednesday, July 10, 2013

ഞാന്‍ സ്വപ്നം കാണുന്നു..!!"

ഞാന്‍ സ്വപ്നം കാണുന്നു..!!"

 
"എനിക്കറിയാം
എന്നെങ്കിലും ഒരിക്കല്‍
ഞാന്‍ പിടിക്കപ്പെടും
അന്യന്റെ ജീവിതത്തില്‍ നിന്ന്
ഒളിഞ്ഞും തെളിഞ്ഞും
ചുരണ്ടിയെടുത്ത കനല്‍ ചീളുകളെ
കവിതകളെന്ന് പറഞ്ഞു ,
പാടി നടന്നവനെ
ഒരിക്കല്‍ നിങ്ങള്‍ തന്നെ കല്ലെറിയും

ഭാവനയില്ലാത്ത കവിയുടെ
കാവ്യ മണമില്ലാത്തൊരു ഖബറിടം
ഞാന്‍ സ്വപ്നം കാണുന്നു..!!"
-------------Shaleer Ali-------------

1 comment:

  1. ഒരുനാള്‍ നീ പിടിക്കപ്പെടുകതന്നെ ചെയ്യും. സൈബര്‍ സ്പേസില്‍ കവിതകളെ പൂട്ടിയിട്ടതിന് അന്ന് നീ അവരോട് മറുപടി പറയേണ്ടി വരും. ഭാവശൂന്യമായ കവിതകളെഴുതി അച്ചടിക്കോളങ്ങളില്‍ വിലസി നടന്നിരുന്ന കവിയശഃപ്രാര്‍ത്ഥികള്‍ നിന്നെ വിചാരണ ചെയ്യുന്ന ദിവസം ഓടിയൊളിക്കും.

    ReplyDelete