Saturday, March 2, 2013

ആത്മനക്ഷത്രം





നീ കേട്ടുവോ
നക്ഷത്രങ്ങള്‍ക്ക് മരണമുണ്ടത്രേ
തെളിഞ്ഞു കത്തി നിറഞ്ഞു ചിരിക്കുന്ന
ഓരോ നക്ഷത്രവും ഒടുവില്‍
കരഞ്ഞു കരിഞ്ഞു
മണ്ണില്‍ വീഴുമത്രെ
ഇല്ല .. ഞാനത് വിശ്വസിക്കില്ല...
എനിക്കറിയാം
ആകാശം നിറയുന്ന
അഖില താരങ്ങളും
കരിഞ്ഞു വീണീ ധരണി കറുത്താലും
ഒരു താരമെന്റെ വാനില്‍
ബാക്കി കാണും
ഈ കരളു കീറിയതില്‍ നിന്നും
ദയയില്ലാതെ കാലം
പറിച്ചെടുത്ത്‌ പറന്നിട്ടും
ഇന്നുമെനിക്കായ്
ഇരവുകള്‍ തോറും പൂത്തു
നിറയുന്ന നീയെന്ന
നിത്യ സ്നേഹത്തിന്റെ
ആത്മനക്ഷത്രം..
-----------------Shaleer Ali-----------------

8 comments:

  1. ഈ ആത്മ നക്ഷത്രം കരിഞ്ഞു വീഴില്ലേ ശലീര്‍ ??

    ReplyDelete
  2. നിത്യ സ്നേഹത്തിന്റെ ആത്മ നക്ഷത്രം പ്രകാശം പരത്തട്ടെ
    വരികള്‍ പോലെ തന്നെ മനോഹരം ശാലീ പെയിന്റിങ്ങും

    ReplyDelete
  3. thaank uuuuu ashrafkkkaaaaaaa
    painting ... gooogle thannathaanutto :)

    ReplyDelete
  4. അതെ. സ്നേഹം കരിഞ്ഞു വീഴാതിരിക്കട്ടെ.

    ReplyDelete
  5. പ്രതീക്ഷകള്‍ മരിക്കാതെയും..... :)

    ReplyDelete
  6. നിത്യ സ്നേഹത്തിന്റെ
    ആത്മനക്ഷത്രം..

    ReplyDelete