Wednesday, February 13, 2013

പ്രണയ സുദിനം

പ്രണയ സുദിനം
ഇത് പ്രണയത്തിന്റെ
ഉത്സവമാണത്രേ...

തെരുവോരങ്ങളില്‍
പോലും പ്രണയം വില പറഞ്ഞു
വില്‍ക്കാന്‍ വെക്കുന്ന
പ്രണയത്തിന്റെ
സ്വാതന്ത്ര്യ ദിനം..!

ഇരന്നു വാങ്ങിയും
വെച്ച് നീട്ടിയും
സമ്മാനപ്പൊതികളിലും
പനിനീര്‍ ദലങ്ങളിലും
ഒതുങ്ങിയൊടുങ്ങുന്ന
പ്രണയത്തിന്റെ
കൈമാറ്റ സുദിനം..!

ഹൃദയ വാസന്ത
പരിശുദ്ധ പ്രണയമേ

ആദരാഞ്ജലികള്‍..

ഇന്നാണ് നിന്റെ ചരമ ദിനം..
!!
__________
Shaleer Ali__________

4 comments:

  1. പ്രണയത്തിന്റെ ചരമദിനം....

    ReplyDelete
  2. ഓര്‍മ്മിക്കാന്‍ ഒരു ദിവസമാകുമ്പോള്‍ അത് മരിച്ചതിനു തുല്യം.

    ReplyDelete
  3. " പ്രണയത്തിൻ നിത്യത അനശ്വരർക്ക്‌ മാത്രമുള്ളതാണു "

    ReplyDelete