Sunday, April 29, 2012

പകരമായ്




പകരമായ്..


"എല്ലാ വസന്തങ്ങള്‍ക്കുമൊടുവില്‍ 
ഒരന്ധകാരം വരും....
അന്നും...
നീയെന്ന പനിനീരിന്റെ ഗന്ധം
ഞാന്‍ തിരിച്ചറിയും ...
നിന്നെയോര്‍ത്തു ഞാനെഴുതി വെച്ച
കവിതകളുടെ പുസ്തക കെട്ടുകള്‍
അന്ന് ഞാന്‍ നിനക്ക് തരും...
പകരം ഉണ്ടാവുമോ പെണ്ണെ..
എനിക്കായ് ...
ഒരു വരിയെങ്കിലും..." ??
  ------------Shaleer Ali---------------

13 comments:

  1. വിശ്വാസം അതല്ലേ എല്ലാം ?

    ReplyDelete
  2. അസ്തമിക്കാത്ത പ്രതീക്ഷകള്‍....

    ReplyDelete
  3. പകരം ഒരു വരിയല്ല, ഒരു 'പാര' തന്നെ തരും ..കാത്തിരുന്നോളൂ ഹി ഹി ... പതിവ് പോലെ ഈ കവിതയും നന്നായി

    ReplyDelete
  4. കുറഞ്ഞ വരികളില്‍ ഒരു മനോഹര കാവ്യപുഷ്പം.....

    ReplyDelete
  5. വരികള്‍ക്കിടയിലെ നോവ്‌ പകരുന്നതു സഹിക്കവതല്ല

    ReplyDelete
  6. പകരം പ്രതീക്ഷിക്കരുത്‌....കേട്ടാ അതെന്നെ

    ReplyDelete
  7. പകരം ഒരു 'വര'യുണ്ടാവാന്‍ സാധ്യത കാണുന്നുണ്ട്...:)

    ReplyDelete
  8. അപ്പൊ എല്ലാ അനുഭവസ്തരുടെയും അഭിപ്രായം മാനിച്ചു ..ഒന്നും പ്രതീക്ഷിക്കാതെ ഇരുന്നേക്കാം ..... ന്നാലും കാത്തിരിക്കാതെ വയ്യല്ലോ ........... :))

    നന്ദി പ്രിയരേ.... ഈ സ്നേഹാര്‍ദ്ര പിന്തുണയ്ക്ക്‌ ... :))

    ReplyDelete
  9. ചിലപ്പോള്‍ ഒരു ലൈബ്രറി തന്നെ കിട്ടിയെന്നിരിക്കും, കവളപ്പെടാതെ

    ReplyDelete
  10. ഹോ.... . അതൊരു കൊതിപ്പിക്കലായി പോയല്ലോ ഇക്ക ..::)

    ReplyDelete
    Replies
    1. pratheekshaikkaam........ blogil puthiya post...... HERO..... PRITHVIRAJINTE PUTHIYA MUKHAM.........

      Delete
  11. തിരിച്ച് പ്രതീക്ഷിക്കരുത് എന്നൊക്കെയാ പറയുക.. എന്നാലുമെങ്ങിനെയാ അല്ലേ

    ReplyDelete