Labels

Showing posts with label Poem. Show all posts
Showing posts with label Poem. Show all posts

Wednesday, July 10, 2013

ഞാന്‍ സ്വപ്നം കാണുന്നു..!!"

ഞാന്‍ സ്വപ്നം കാണുന്നു..!!"

 
"എനിക്കറിയാം
എന്നെങ്കിലും ഒരിക്കല്‍
ഞാന്‍ പിടിക്കപ്പെടും
അന്യന്റെ ജീവിതത്തില്‍ നിന്ന്
ഒളിഞ്ഞും തെളിഞ്ഞും
ചുരണ്ടിയെടുത്ത കനല്‍ ചീളുകളെ
കവിതകളെന്ന് പറഞ്ഞു ,
പാടി നടന്നവനെ
ഒരിക്കല്‍ നിങ്ങള്‍ തന്നെ കല്ലെറിയും

ഭാവനയില്ലാത്ത കവിയുടെ
കാവ്യ മണമില്ലാത്തൊരു ഖബറിടം
ഞാന്‍ സ്വപ്നം കാണുന്നു..!!"
-------------Shaleer Ali-------------

Sunday, June 9, 2013

പ്രയാണം


രേ നൂല്‍ പാലത്തിലെ സഞ്ചാരികളാണ് നമ്മള്‍
ഒരേ പൂവിന്റെ ഇടതും വലതും പങ്കിട്ട ഇതളുകള്‍
ഒരേ മഴയുടെ തുള്ളികള്‍ ..
ഒരു ചുംബനത്തിന്റെ ഇരു നിര ചുണ്ടുകള്‍
ഒരു മഴയില്‍ നനഞ്ഞ് ഒരേ തൊടിയില്‍ നടന്ന്
ഇരു മേനികള്‍ കൊണ്ട് ഒറ്റ നിഴലുണ്ടാക്കി
വേരുകള്‍ തമ്മില്‍ ചുറ്റിപ്പിണച്ചു വളര്‍ന്നു വന്നവര്‍..
ഒരേ പുഴയായ് ഒഴുകി ഇരു കൈവഴികളായ്
പിരിഞ്ഞപ്പോള്‍..
ഒന്നു വരണ്ടും... ഒന്നു നിറഞ്ഞും..
കടപ്പാടുകളില്ലാതെ വീണ്ടും ഒരേ കടലിലേക്ക്...!!
----------------------Sha Ly sha----------------------

Tuesday, April 16, 2013

പ്രണയം


പ്രണയം
"അകലെ കണ്ടപ്പോള്‍
അന്തമില്ലാത്തൊരു
മഹാ സാഗരമായിരുന്നു

അളന്നു തുടങ്ങിയപ്പോള്‍
ഉലകം നിറഞ്ഞൊരു
അനന്ത വാനം പോലെ...

അറിഞ്ഞു തുടങ്ങിയപ്പോഴോ ..
ഒരു ഹൃദയത്തോളം
പിന്നെ... നിന്നോളം മാത്രമായി
ഇന്നാ അനന്ത വാനവും
സപ്ത സാഗരങ്ങളുമെല്ലാം......

എല്ലാം... നിന്റെ മിഴികള്‍ക്കുള്ളില്‍
ഒതുങ്ങാന്‍ പോന്ന
കുഞ്ഞു കണികകള്‍ മാത്രം...
-----------Sha Ly------------

Saturday, March 2, 2013

ആത്മനക്ഷത്രം





നീ കേട്ടുവോ
നക്ഷത്രങ്ങള്‍ക്ക് മരണമുണ്ടത്രേ
തെളിഞ്ഞു കത്തി നിറഞ്ഞു ചിരിക്കുന്ന
ഓരോ നക്ഷത്രവും ഒടുവില്‍
കരഞ്ഞു കരിഞ്ഞു
മണ്ണില്‍ വീഴുമത്രെ
ഇല്ല .. ഞാനത് വിശ്വസിക്കില്ല...
എനിക്കറിയാം
ആകാശം നിറയുന്ന
അഖില താരങ്ങളും
കരിഞ്ഞു വീണീ ധരണി കറുത്താലും
ഒരു താരമെന്റെ വാനില്‍
ബാക്കി കാണും
ഈ കരളു കീറിയതില്‍ നിന്നും
ദയയില്ലാതെ കാലം
പറിച്ചെടുത്ത്‌ പറന്നിട്ടും
ഇന്നുമെനിക്കായ്
ഇരവുകള്‍ തോറും പൂത്തു
നിറയുന്ന നീയെന്ന
നിത്യ സ്നേഹത്തിന്റെ
ആത്മനക്ഷത്രം..
-----------------Shaleer Ali-----------------

Wednesday, February 13, 2013

പ്രണയ സുദിനം

പ്രണയ സുദിനം
ഇത് പ്രണയത്തിന്റെ
ഉത്സവമാണത്രേ...

തെരുവോരങ്ങളില്‍
പോലും പ്രണയം വില പറഞ്ഞു
വില്‍ക്കാന്‍ വെക്കുന്ന
പ്രണയത്തിന്റെ
സ്വാതന്ത്ര്യ ദിനം..!

ഇരന്നു വാങ്ങിയും
വെച്ച് നീട്ടിയും
സമ്മാനപ്പൊതികളിലും
പനിനീര്‍ ദലങ്ങളിലും
ഒതുങ്ങിയൊടുങ്ങുന്ന
പ്രണയത്തിന്റെ
കൈമാറ്റ സുദിനം..!

ഹൃദയ വാസന്ത
പരിശുദ്ധ പ്രണയമേ

ആദരാഞ്ജലികള്‍..

ഇന്നാണ് നിന്റെ ചരമ ദിനം..
!!
__________
Shaleer Ali__________

Friday, September 14, 2012

ദേവത

ദേവത


"ഓര്‍മ്മകളില്‍ അവള്‍ ദേവതയാണ്
കടലാസിലവള്‍ കവിതയാണ്
കനവിലിന്നുമവള്‍ കാമുകിയാണ്...
എന്നിട്ടും... കണ്ണിലിന്നുമവള്‍ 
കണ്ണുനീര്‍ മാത്രമാണ് ..!
__________
Shaleer Ali__________

Friday, August 10, 2012

പ്രതീക്ഷ..


സൌഹൃദങ്ങളും പ്രണയങ്ങളും
തന്നു പോയ വേദനകളില്‍ ഇടറി വീണ്
തളര്‍ന്ന മനസ്സുമായി
വേച്ചു വേച്ചു  നടക്കുന്നതിനിടയില്‍
ഈ അടുത്ത കാലത്താണ്
മറു മരുന്ന് പറഞ്ഞു തന്ന്
എന്റെ സ്വന്തം ഏകാന്തത
എന്നെ പതിയെ അലസമായി തലോടിയത്....!!

 ""സ്നേഹം നിറഞ്ഞ മനസ്സിലേക്ക്
നീ നിന്റെ സ്നേഹം പകരുക..... 
അത് ഒരു തുള്ളിയാനെങ്കില്‍ പോലും
ആ ഒരുതുള്ളി നിനക്ക് പകരം കിട്ടും...
നിറ കുടത്തില്‍ വീഴുന്ന നീര്‍ തുള്ളി പോലെ......!
 "പക്ഷെ ഒന്നുണ്ട് നീ നല്‍കുന്ന സ്നേഹം
അതെ വികാരങ്ങളില്‍ തിടുക്കം കാട്ടി
തിരികെ പ്രതീക്ഷിക്കുംബോഴാണ് ..
നിന്റെ പരാജയം ....

മറുവശത്ത് നിന്റെ നിനക്കുള്ള  സ്നേഹം
നീ പോലും പ്രതീക്ഷിക്കാതെ
നിന്നില്‍ നിറയുന്നത് ഒരു പക്ഷെ
നീ അറിയുന്നുണ്ടാവില്ല.....

നീ പകര്‍ന്ന ഒരു തുള്ളിക്ക്‌
ആ നിറകുടം തന്നെ നിനക്ക്
സ്വന്തമായ് തീരുന്ന പോലെ........!

ഞാന്‍ ചോദിച്ചു .."അത് സ്വാര്‍ഥതയല്ലേ ..."?
എന്റെ മാത്രം ഏകാന്തതയെന്നോട് 
മൃദുല മൂകമായ് മൊഴിഞ്ഞു ..
"അല്ല അത് പ്രതീക്ഷയാണ് ..
അതാകുന്നു ജീവിതം...."!!
---------------------------------Shaleer Ali---------------------------------------

Tuesday, August 7, 2012

സൗവര്‍ണ്ണ സ്വപ്നങ്ങള്‍

സൗവര്‍ണ്ണ സ്വപ്നങ്ങള്‍

''ജീവിതം മുട്ടു മടക്കി
കമിഴ്ന്നു വീഴുകയാണെന്ന്
തോന്നിപ്പോയ നിമിഷങ്ങളില്‍ ...
മണ്ണിനെ നോക്കി 
തളര്‍ന്നിരുന്ന തെരുവോരത്താണ് 
ഞാനെന്റെ സ്വപ്നങ്ങളെ
വിലയറിയാതെ
വില്‍ക്കാന്‍ വെച്ചത് ...

വര്‍ണ്ണ സാഗരങ്ങള്‍-
ക്കിടയിലൊരു കോണില്‍
നിറം മങ്ങിയുറങ്ങി പോയ
എന്റെ കനവുകള്‍ക്കു
വില പറയാന്‍ വന്നവള്‍
തിരികെ തന്നതും..
ഒരു പിടി സ്വപ്നങ്ങളായിരുന്നു ..

തിളക്കം മാഞ്ഞിട്ടില്ലാത്ത
സദാ സുഗന്ധം കിനിയുന്ന
ഒരു പിടി സൗവര്‍ണ്ണ സ്വപ്‌നങ്ങള്‍..
അങ്ങിനെയാണ് ഞങ്ങള്‍ സ്വപ്നങ്ങളുടെ
പങ്കു കച്ചവടക്കാരായത്...!!
.!"

-------------------Shaleer Ali--------------------


Sunday, June 3, 2012

നിനക്ക് വേണ്ടി


നിനക്ക് വേണ്ടി

ഇത് ഞാന്‍ കാലങ്ങളായി
നിനക്ക് വേണ്ടി എഴുതിയ കവിതകള്‍
കണ്ണീരിലലിഞ്ഞ വര്‍ണ്ണങ്ങളാണ് ..

നോക്കൂ.. ഈ വര്‍ണ്ണങ്ങളില്‍
എന്‍റെ പ്രണയമുണ്ട് ..
ഈ അക്ഷര പൊട്ടുകളില്‍
എന്‍റെ മനസ്സുണ്ട്..
നിനക്ക് വേണ്ടി തുറന്നു വച്ചതാണീ
ഗഗന നീലിമയാര്‍ന്ന
എന്‍റെ പുസ്തകം..

ഇനിയും നിനക്കതു
കാണാനാവുന്നില്ലെങ്കില്‍ ..
ഇനിയും നീയത് തിരിച്ചറിയുന്നില്ലെങ്കില്‍ ...

പ്രിയേ..
എന്‍റെ പ്രണയമിവിടെ
അനാഥമായി പോവും ...!!
 

------------Shaleer Ali---------------

Sunday, April 29, 2012

പകരമായ്




പകരമായ്..


"എല്ലാ വസന്തങ്ങള്‍ക്കുമൊടുവില്‍ 
ഒരന്ധകാരം വരും....
അന്നും...
നീയെന്ന പനിനീരിന്റെ ഗന്ധം
ഞാന്‍ തിരിച്ചറിയും ...
നിന്നെയോര്‍ത്തു ഞാനെഴുതി വെച്ച
കവിതകളുടെ പുസ്തക കെട്ടുകള്‍
അന്ന് ഞാന്‍ നിനക്ക് തരും...
പകരം ഉണ്ടാവുമോ പെണ്ണെ..
എനിക്കായ് ...
ഒരു വരിയെങ്കിലും..." ??
  ------------Shaleer Ali---------------

Sunday, April 15, 2012

നീ മാത്രം..



 
നീ മാത്രം..




''എഴുതി തളര്‍ന്ന കൈകള്‍ക്കും
പാടിപ്പൊട്ടിയ വീണയ്ക്കും
ഒരു പക്ഷെ അറിയില്ലായിരിക്കും...
എന്റെ ഹൃദയം എത്ര മാത്രം വിങ്ങുന്നുവെന്ന്
ഇവനെന്തിനീ വേദന പാടുന്നുവെന്ന്....
എന്നിട്ടും ..
തളരുവോളമെഴുതിയീ വിറയ്ക്കുന്ന കൈകള്‍
പോട്ടിതകരുവോളം പാടിയീ കരയുന്ന തന്ത്രികള്‍
പക്ഷെ ....
എല്ലാമറിയാവുന്ന നീ മാത്രം
ഒരു വാക്ക് പോലും മിണ്ടാതെ പിന്നെയും
വേദനകള്‍ മാത്രം തന്നു പോവുന്നു ....''!!
_______________________________Shaleer Ali