Sunday, June 3, 2012

നിനക്ക് വേണ്ടി


നിനക്ക് വേണ്ടി

ഇത് ഞാന്‍ കാലങ്ങളായി
നിനക്ക് വേണ്ടി എഴുതിയ കവിതകള്‍
കണ്ണീരിലലിഞ്ഞ വര്‍ണ്ണങ്ങളാണ് ..

നോക്കൂ.. ഈ വര്‍ണ്ണങ്ങളില്‍
എന്‍റെ പ്രണയമുണ്ട് ..
ഈ അക്ഷര പൊട്ടുകളില്‍
എന്‍റെ മനസ്സുണ്ട്..
നിനക്ക് വേണ്ടി തുറന്നു വച്ചതാണീ
ഗഗന നീലിമയാര്‍ന്ന
എന്‍റെ പുസ്തകം..

ഇനിയും നിനക്കതു
കാണാനാവുന്നില്ലെങ്കില്‍ ..
ഇനിയും നീയത് തിരിച്ചറിയുന്നില്ലെങ്കില്‍ ...

പ്രിയേ..
എന്‍റെ പ്രണയമിവിടെ
അനാഥമായി പോവും ...!!
 

------------Shaleer Ali---------------

13 comments:

  1. ഡാ..മണ്ടൂസേ..
    അവള്‍ അന്ധയും,മൂകയും ബധിരയുമായിരിക്കും..!
    നീ അടുത്തയാളുനോക്ക്..!

    കവിത ഇഷ്ട്ടായീട്ടോ
    ശ്ശൊ എനിക്കും പ്രണയം വരുന്നു..!

    ReplyDelete
    Replies
    1. പ്രണയിക്കൂ പ്രഭേട്ടാ ..അവസാനം ചേച്ചിക്ക് പണി ഉണ്ടാക്കാഞ്ഞാല്‍ മതി :))

      Delete
  2. ഇനിയും നിനക്കതു
    കാണാനാവുന്നില്ലെങ്കില്‍ ..
    ഇനിയും നീയത് തിരിച്ചറിയുന്നില്ലെങ്കില്‍ ...

    വിടരുത്
    തിരിച്ചറിയുംവരേ പ്രയാണം തുടരുക :)

    നല്ല വരികൾ
    ആശംസകൾ

    ReplyDelete
    Replies
    1. വിടാനും വയ്യ വിടാതിരിക്കാനും വയ്യ.... അതല്ലേ ഷാജൂ പ്രണയം... :)

      Delete
  3. http://manumenon08.blogspot.in

    ReplyDelete
  4. പുലരി പറയുന്നത് പോലെ അവള്‍ അന്ധയും,മൂകയും ബധിരയുമായിരിക്കും..:))
    അക്ഷര പൊട്ടുകളിലുള്ള മനസും പ്രണയവും നിറങ്ങളുമൊക്കെ പുറത്തേക്ക് അങ്ങ് പ്രവഹികട്ടെ..
    ആശംസകളോടെ മനു

    ReplyDelete
    Replies
    1. അല്ല അവള്‍ അഭിനയിക്കുകയാണെന്നു വിശ്വസിക്കാനാണ് എനിക്കിഷ്ടം ..
      നന്ദി മനൂ ... ഈ വായനക്ക് ..:))

      Delete
  5. നഷ്ട പ്രണയത്തിന്റെ പിറകെ സൈക്കിള്‍ എടുത്തു കൂടാതെ വേറെ നോക്ക് മോനു ..:))
    നല്ല വരികള്‍ ആണ് കേട്ടോ ..

    ReplyDelete
  6. " ഇത് ഞാന്‍ കാലങ്ങളായി
    നിനക്ക് വേണ്ടി എഴുതിയ കവിതകള്‍
    കണ്ണീരിലലിഞ്ഞ വര്‍ണ്ണങ്ങളാണ് "

    എത്ര കാലത്ത്തോലമായി ഇതു എഴുതിയിട്ട്? എഴുതിയത് കൊണ്ട് കാര്യമില്ല.അവള്‍ക്കു വായിക്കാന്‍ കൂടി കൊടുക്കേണ്ടതായിരുന്നു.വായിച്ചാല്‍ ആല്ലേ അവള്‍ക്കു അക്ഷര പോട്ടുകളിലെ നിന്റെ മനസ്സും അവല്ല്ക് വേണ്ടി തുറന്നു വെച്ച പുസ്തകവും കാണുകയുള്ളൂ.. ? ഇതു ഒരു മാതിരി ട്രെയിനില്‍ കാശു കൊടുക്കാതെ കയറുകയും ചെയ്യും അവസാനം ചീത്ത പേര് ട്രെയിനിനും ( കള്ള വണ്ടി ).അത് പോലെ ആയി ഇതു. ഇതു വായിച്ചെങ്കിലും അവള്‍ക്കു നിന്റെ പ്രണയം മനസ്സിലാകട്ടെ.
    ആശംസകള്‍

    ReplyDelete
    Replies
    1. അപ്പോഴും കുറ്റം ട്രെയിനിനു അല്ലെ..... :))
      അവള് കാണും ഒരിക്കല്‍....കാണാതിരിക്കില്ല.... ;))

      Delete
  7. പ്രിയേ..
    എന്‍റെ പ്രണയമിവിടെ
    അനാഥമായി പോവും ...!!

    ശലീര്‍, കവിത ഇഷ്ടമായി കേട്ടോ, പ്രണയം അനാഥമായി പോകില്ല..........വീണ്ടും പ്രണയിക്കു ................ഒടുവില്‍ ഒരു മാലാഖയെ കിട്ടുവോളം :) എല്ലാ ആശംസകളും നേരുന്നു !!!

    ReplyDelete
    Replies
    1. ഇനിയൊരു മാലാഖയെ പ്രണയിക്കണം .. എന്നെയറിഞ്ഞു എന്നിലെയ്ക്കെത്തുന്ന മാലാഖയെ....മാത്രം.......... :))

      Delete