നിനക്ക് വേണ്ടി
നിനക്ക് വേണ്ടി
ഇത് ഞാന്‍ കാലങ്ങളായി
നിനക്ക് വേണ്ടി എഴുതിയ കവിതകള്‍
കണ്ണീരിലലിഞ്ഞ വര്‍ണ്ണങ്ങളാണ് ..
നോക്കൂ.. ഈ വര്‍ണ്ണങ്ങളില്‍
എന്റെ പ്രണയമുണ്ട് ..
ഈ അക്ഷര പൊട്ടുകളില്‍
എന്റെ മനസ്സുണ്ട്..
നിനക്ക് വേണ്ടി തുറന്നു വച്ചതാണീ
ഗഗന നീലിമയാര്‍ന്ന
എന്റെ പുസ്തകം..
ഇനിയും നിനക്കതു
കാണാനാവുന്നില്ലെങ്കില്‍ ..
ഇനിയും നീയത് തിരിച്ചറിയുന്നില്ലെങ്കില്‍ ...
പ്രിയേ..
എന്റെ പ്രണയമിവിടെ
അനാഥമായി പോവും ...!!
------------Shaleer Ali---------------
ഡാ..മണ്ടൂസേ..
ReplyDeleteഅവള് അന്ധയും,മൂകയും ബധിരയുമായിരിക്കും..!
നീ അടുത്തയാളുനോക്ക്..!
കവിത ഇഷ്ട്ടായീട്ടോ
ശ്ശൊ എനിക്കും പ്രണയം വരുന്നു..!
പ്രണയിക്കൂ പ്രഭേട്ടാ ..അവസാനം ചേച്ചിക്ക് പണി ഉണ്ടാക്കാഞ്ഞാല്‍ മതി :))
Deleteഇനിയും നിനക്കതു
ReplyDeleteകാണാനാവുന്നില്ലെങ്കില്‍ ..
ഇനിയും നീയത് തിരിച്ചറിയുന്നില്ലെങ്കില്‍ ...
വിടരുത്
തിരിച്ചറിയുംവരേ പ്രയാണം തുടരുക :)
നല്ല വരികൾ
ആശംസകൾ
വിടാനും വയ്യ വിടാതിരിക്കാനും വയ്യ.... അതല്ലേ ഷാജൂ പ്രണയം... :)
Deletehttp://manumenon08.blogspot.in
ReplyDeleteപുലരി പറയുന്നത് പോലെ അവള് അന്ധയും,മൂകയും ബധിരയുമായിരിക്കും..:))
ReplyDeleteഅക്ഷര പൊട്ടുകളിലുള്ള മനസും പ്രണയവും നിറങ്ങളുമൊക്കെ പുറത്തേക്ക് അങ്ങ് പ്രവഹികട്ടെ..
ആശംസകളോടെ മനു
അല്ല അവള് അഭിനയിക്കുകയാണെന്നു വിശ്വസിക്കാനാണ് എനിക്കിഷ്ടം ..
Deleteനന്ദി മനൂ ... ഈ വായനക്ക് ..:))
നഷ്ട പ്രണയത്തിന്റെ പിറകെ സൈക്കിള്‍ എടുത്തു കൂടാതെ വേറെ നോക്ക് മോനു ..:))
ReplyDeleteനല്ല വരികള്‍ ആണ് കേട്ടോ ..
ഹ ഹ ഇല്ല ഇക്കാ..... :))
Delete" ഇത് ഞാന്‍ കാലങ്ങളായി
ReplyDeleteനിനക്ക് വേണ്ടി എഴുതിയ കവിതകള്‍
കണ്ണീരിലലിഞ്ഞ വര്‍ണ്ണങ്ങളാണ് "
എത്ര കാലത്ത്തോലമായി ഇതു എഴുതിയിട്ട്? എഴുതിയത് കൊണ്ട് കാര്യമില്ല.അവള്‍ക്കു വായിക്കാന്‍ കൂടി കൊടുക്കേണ്ടതായിരുന്നു.വായിച്ചാല്‍ ആല്ലേ അവള്‍ക്കു അക്ഷര പോട്ടുകളിലെ നിന്റെ മനസ്സും അവല്ല്ക് വേണ്ടി തുറന്നു വെച്ച പുസ്തകവും കാണുകയുള്ളൂ.. ? ഇതു ഒരു മാതിരി ട്രെയിനില്‍ കാശു കൊടുക്കാതെ കയറുകയും ചെയ്യും അവസാനം ചീത്ത പേര് ട്രെയിനിനും ( കള്ള വണ്ടി ).അത് പോലെ ആയി ഇതു. ഇതു വായിച്ചെങ്കിലും അവള്‍ക്കു നിന്റെ പ്രണയം മനസ്സിലാകട്ടെ.
ആശംസകള്‍
അപ്പോഴും കുറ്റം ട്രെയിനിനു അല്ലെ..... :))
Deleteഅവള് കാണും ഒരിക്കല്‍....കാണാതിരിക്കില്ല.... ;))
പ്രിയേ..
ReplyDeleteഎന്റെ പ്രണയമിവിടെ
അനാഥമായി പോവും ...!!
ശലീര്‍, കവിത ഇഷ്ടമായി കേട്ടോ, പ്രണയം അനാഥമായി പോകില്ല..........വീണ്ടും പ്രണയിക്കു ................ഒടുവില്‍ ഒരു മാലാഖയെ കിട്ടുവോളം :) എല്ലാ ആശംസകളും നേരുന്നു !!!
ഇനിയൊരു മാലാഖയെ പ്രണയിക്കണം .. എന്നെയറിഞ്ഞു എന്നിലെയ്ക്കെത്തുന്ന മാലാഖയെ....മാത്രം.......... :))
Delete